
പോരാട്ടവീര്യത്തിന്റെ ഒരു നൂറ്റാണ്ട്; നൂറിന്റെ നിറവിൽ വി എസ്
കേരളമണ്ണിലെ സമര യവ്വനം… സ്വന്തം നിലപാടുകൾ കൊണ്ട് മലയാള മണ്ണാകെ ജനപിന്തുണ നേടിയ ജനകീയ സൂര്യൻ.സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. ഇന്നും നിലപാടുകൾ വിളിച്ചുപറയുമ്പോഴും വാക്കുകളുടെ ചാട്ടുളി രാഷ്ട്രീയ എതിരാളികൾക്ക് നേർക്കെറിയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും ഒരു വ്യക്തതക്കുറവും വരാറില്ല. എക്കാലവും സ്വന്തം നിലപാടുകൾ ഒട്ടും ഭയമില്ലാതെ…