
നിർത്തിയിട്ട റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആർഎൽ
കൊച്ചി : എറണാകുളം വൈപ്പിനിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒഴുക്കിൽപ്പെട്ട് സംഭവിച്ചത് എന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കെഎംആർഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വൈപ്പിൻ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന റോറോയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. റോറോയുടെ കൈവരികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാൽ…