തിരുവനന്തപുരത്ത് നഗരഹൃദയത്തിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും

                  തിരുവനന്തപുരം : നഗരത്തിൽ അടുത്ത മാസം മൂന്ന് ദിവസം ജലവിതരണം മുടങ്ങും. ജൂൺ 3,4,5 തീയതികളിലാണ് ജലവിതരണം മുടങ്ങുക. വെള്ളയമ്പലത്തെ ശുദ്ധജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം. കുര്യാത്തി, തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളും, കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നിവിടങ്ങളിലുമാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial