വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാറിൻ്റെ ആറു ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം….

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് അനീതിയെന്ന് ആനി രാജ; ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്നും സിപിഐ നേതാവ്

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് ആനി രാജ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ…

Read More

റായ്ബറേലി നിലനിര്‍ത്താൻ രാഹുൽ ഗാന്ധി; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ…

Read More

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുകയാണെന്ന് ന്യൂ ഇന്ത്യൻ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. രാഹുല്‍…

Read More

വയനാട്ടിലെ തലപ്പുഴയിൽ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാർ

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു.20 മിന്നിട്ട് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയതെന്ന് സൂചന.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.

Read More

വയനാട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

വയനാട്: വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്.ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. സ്ഥലത്ത് പരിശോധന ആരംഭിച്ചു.യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial