
വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ കരട് പട്ടിക പുതുക്കി; ഇനി കണ്ടെത്താനുള്ളത് 119 പേരെ
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത് എന്നായിരുന്നു വിവരം. എന്നാൽ ഡിഎൻഎ ഫലം കിട്ടിയതോടെ പട്ടികയിൽ കാണാതായവരുടെ എണ്ണം കുറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ…