
ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ മർദിക്കുമെന്ന് ഭീഷണി; ഭാഗ്യലക്ഷ്മിക്ക് അജ്ഞാതൻ്റെ ഫോൺ കോൾ
തിരുവനന്തപുരം: സിനിമാ പ്രവർത്തകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. ഫോൺ വിളിച്ചായിരുന്നു ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തിയത്. നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കും ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ.”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി…