
താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കാമുകൻ്റെ ഫോൺ കോൾ; വിവാഹം വേണ്ടെന്ന് വധു, ബന്ധുക്കൾ തമ്മിൽ കൂട്ടയടി
ബെംഗളൂരു: വിവാഹ പന്തലിൽ താലി കിട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലായി….