ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്. ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ  വിതരണം ജൂൺ 20 മുതൽ

തിരുവനന്തപുരം:ഈ മാസത്തെ സാമൂഹ്യ സുരക്ഷ പെൻഷന്‍ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പ്രതിവർഷം ആനുകൂല്യം ലഭിക്കുന്നവർക്ക് പ്രതിമാസം ₹1600 വീതമാണ് പെൻഷന്‍ ലഭിക്കുന്നത്.ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. അഞ്ച് വർഷമായി തുടരുന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ ഇതിനായി 38,500 കോടി രൂപ ചെലവാക്കിയതായി അദ്ദേഹം വ്യക്തമാക്കി. 2016-21ലെ ഒന്നാം എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ യുഡിഎഫ് ഭരണകാലത്ത് ഉള്ളതടക്കമുള്ള കുടിശ്ശികയും…

Read More

രണ്ട് ഗഡു ക്ഷേമ പെൻഷൻ വിതരണം മെയ് 24 മുതൽ; സർക്കാർ 194 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. ജൂൺ 5നകം വിതരണം പൂർത്തിയാക്കും. നിലവിൽ 60 ലക്ഷം പേർക്ക് സാമൂഹിക ക്ഷേമ പെൻഷൻ…

Read More

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും;
ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

മലപ്പുറം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ  രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതിനായി 1800…

Read More

വിഷുവിന് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി; 820 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌…

Read More

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി, 817 കോടി അനുവദിച്ചു ; ഗുണഭോക്താക്കൾക്ക് വ്യാഴാഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ച് ഉത്തരവായി. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര…

Read More

രണ്ടു ഗഡു ക്ഷേമ പെൻഷൻ 3200 രൂപ ഇന്നു മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.

Read More

നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

     ബാലരാമപുരം : നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് . പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണം. ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെട്ടേറ്റ ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍…

Read More

ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം; ഒരു ഗഡു ക്ഷേമനിധി പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial