
മലപ്പുറത്ത് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കിണർ കുറേശ്ശെയായി ഇടിഞ്ഞു താഴുകയായിരുന്നു. “രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്കിനിൽക്കെ കിണർ കുറേശ്ശെ കുറേശ്ശെയായി ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി”- വീട്ടുകാർ പറഞ്ഞു. അതേസമയം അടുത്ത…