
പശ്ചിമ ബംഗാൾ ട്രെയിനപകടത്തിൽ മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേർക്ക് പരിക്ക്.
കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ജൽപായ്ഗുരി സ്‌റ്റേഷനിൽ നിന്നും കാഞ്ചൻജംഗ എക്‌സ്പ്രസ് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും നീങ്ങുന്നതിനിടെ പിന്നാലെയെത്തിയ ചരക്ക് തീവണ്ടി എക്‌സ്പ്രസിന് പുറകിൽ ഇടിയ്ക്കുകയായിരുന്നു. കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുകയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ്. ഇടിയുടെ ആഘാതത്തിൽ ഇരു തീവണ്ടികൾക്കും കേടുപാടുകൾ ഉണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ…