
വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും,…