
പിഎസ് സി ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി
കാസർക്കോട്: പരീക്ഷ പേപ്പർ ചോർന്നു, തടഞ്ഞുവെച്ചു, കാണാതായി എന്നൊക്കെ നേരത്തെ കേട്ടിട്ടുണ്ട്. ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയെന്നത് ഇതുവരെയും കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അതും സംഭവിച്ചു. വ്യാഴാഴ്‌ച രാവിലെ കാസർക്കോട് ഗവ. യു പി സ്‌കൂളിലാണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥികളെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. പിഎസ്സിയുടെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാർഥി. പരീക്ഷ ഹാളിൽ കയറുന്നതിന് മുൻപ് പുറത്ത് ജനറൽ നോളേജ് പുസ്‌തകത്തിലൂടെ അവസാനവട്ടം ഒന്നു കൂടി കണ്ണോടിച്ചു നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹാൾടിക്കറ്റ്, എവിടെ നിന്നോ…