
ജനങ്ങളെ ഭീതിയിലാക്കി രാത്രികാലങ്ങളിൽ വീടുകളിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന അജ്ഞാത സ്ത്രീ.
രാത്രികാലങ്ങളിൽ വീടുകളിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന അജ്ഞാത സ്ത്രീ. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന സ്ത്രീയെത്തേടി പോലീസും നാട്ടുകാരും. സൽവാർ കമ്മീസ് ധരിച്ച് ദുപ്പട്ട കൊണ്ട് ശരീരം മുഴുവൻ മൂടിയെത്തുന്ന സ്ത്രീ അർദ്ധരാത്രി വീടുകൾക്ക് മുന്നിലെത്തി കോളിംഗ് ബെൽ അടിക്കുന്ന ചില സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സോന ഗാർഡനിലെ രാജമണ്ഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവർ കടന്നുവരുമ്പോൾ തെരുവ് നായ്‌ക്കൾ അസാധാരണ രീതിയിൽ ഓരിയിടുന്നതും അവിടെ നിന്ന് ഓടി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ…