
സ്ത്രീകളിലെ ക്രമരഹിതമായിട്ടുള്ള ആർത്തവചക്രം മാനസിക സമ്മർദ്ദംമൂലം പഠനങ്ങൾ പറയുന്നത് ഇവയൊക്കെയാണ്
മാനസിക സമ്മർദം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ജോലി സമ്മർദം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും സ്ത്രീകളിൽ ഈ സമ്മർദ്ദം വിവിധ തരത്തിൽ ബാധിക്കാം. വിട്ടുമാറാത്ത സ്‌ട്രെസും ആശങ്കയും ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഭാവിയിൽ പല സ്ത്രീകൾക്കും ഇത് ദോഷമായി ഭവിക്കാറുണ്ട്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ…