
വനിതാ ദിനാഘോഷവും വനിതാ രത്‌ന പുരസ്‌കാര വിതരണവും മാർച്ച് 8ന്
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8 ന് വൈകുന്നേരം 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം,…