
കണ്ണീർക്കടലായി അഹമ്മദാബാദ് സ്റ്റേഡിയം; ഓസീസിനു മുന്നിൽ പൊരുതി വീണ് ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം
അഹമ്മദാബാദ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന നാലു വിക്കറ്റ് നഷ്‌ടത്തിൽ 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തിൽ നിർണായകമായത്. ഹെഡ് 120 പന്തുകളിൽ നിന്നും 137 റൺസ് നേടി പുറത്തായി. 58 റൺസുമായി ലബുഷെയ്ൻ മികച്ച പിന്തുണ നൽകി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്….