
ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ ഇന്ത്യ – ന്യൂസിലന്റ് വമ്പൻ പോരാട്ടം ഇന്ന്
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരത്തിൽ ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു. റൗണ്ട് റോബിനിലെ ഒന്‍പത് മത്സരങ്ങളും ജയിച്ച്, പരാജയം അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും പ്രതീക്ഷകൾ ഏറെയാണ്. 2019ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്‍റെ ഓർമ്മകൾ ന്യൂസിലൻഡിനു കൂട്ടായുണ്ട്. പക്ഷെ, ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള…