
ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു.
പാരിസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്സിലൂടെ തന്റെ വിരമിക്കൽ അറിയിച്ചതാണ് താരം. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാൻ കരുത്തില്ലെന്നും എല്ലാവരോടും ക്ഷമിക്കണമെന്നുമാണ് വിനേഷ് ഫോഗട്ട് കുറിച്ചത്. ‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024. നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ – എക്സിൽ വിനേഷ് കുറിച്ചു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകം…