
പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് അടി; യൂട്യൂബർ അറസ്റ്റിൽ
പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. റിതേഷ് കുമാർ എന്നയാളാണ് പിടിയിലായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും ട്രെയിൻ ഓടി തുടങ്ങുമ്പോൾ യാത്രക്കാരെ അടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ബീഹാറിലെ അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിഷേധാത്മകമായി പ്രതികരിക്കുകയും റിതേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്)…