
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല. മലിന ജലം ഒഴുക്കി വിടുന്നത് പൊതു അഴുക്ക് ചാലിലേക്കാണ്. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെയാണ് ഇത്തരത്തിൽ തുറന്ന് വിടുന്നത്. മൃഗ ശാലയിലെ മറ്റ് മാലിന്യങ്ങളും അനിയന്ത്രിതമായി ചാലിലേയ്ക്ക് ഒഴുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നത്. മൃഗശാലയിൽ പ്രതിദിനം 1.6 ലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്….