ഏഷ്യൻ ഗെയിംസ് അത് ലറ്റിക്സിൽ ഇന്ത്യക്ക് രണ്ട് സ്വർണം. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സുവർണ നേട്ടം സ്വന്തമാക്കി.
8.19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വർണം സ്വന്തമാക്കിയത്. പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് അവിനാഷ് കുതിച്ചത്. ഗെയിംസിൽ ഇന്ത്യയുടെ 12-ാം സ്വർണമാണിത്.
പിന്നാലെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
വനിതാ ബോക്സിങിൽ ഇന്ത്യയുടെ നിഖാത് സരിൻ വെങ്കലം നേടി. സെമി പോരാട്ടത്തിൽ നിഖാത് 2-3നു തായ്ലൻഡ് താരം ചുതാമത് രക്സാതിനോടു പരാജയപ്പെട്ടു.
ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 45ൽ എത്തി. 13സ്വർണം, 16 വീതം വെള്ളി, വെങ്കലം മെഡലുകളുമായാണ് ആകെ നേട്ടം 45 ൽ എത്തിയത്.
