ആറ്റിങ്ങൽ:തരംഗിണി ലൈബ്രറി ചിത്രരചമൽസരം സംഘടിപ്പിച്ചു. ഊരൂപൊയ്ക, എം.ജി.എം.യു.പി.എസിലാണ് മൽസരങ്ങൾ നടന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം മൽസരങ്ങൾ നടന്നു.
വൈകുന്നേരം നടന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സന്തോഷ്കുമാർ.ആർ. അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മൽസരവിജയികളായ അഞ്ജന ബിജു, ബിന്ദു മണികണ്ഠൻ, വിസ്മയ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രമാഭായി ടീച്ചർ ഉപഹാരങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി അൻഫാർ സ്വാഗതം പറഞ്ഞു ബിന്ദു മണികണ്ഠൻ, ലൈബ്രറിയൻ രേണുക എന്നിവർ സംസാരിച്ചു.

