മംഗളൂരു: പരീക്ഷ ഹാളിൽ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്‌തതിനെ തുടർന്ന് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു.
ബിരുദവിദ്യാർത്ഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം.
വാർഷിക പരീക്ഷ നടക്കുന്ന സമയത്ത് സുമൻ മൊബൈൽഫോൺ അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നു.

