പതിമൂന്നുകാരനിൽ നിന്നും ഗർഭംധരിച്ച അധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു


സൂററ്റ്: പതിമൂന്നുകാരനിൽ നിന്നും ഗർഭംധരിച്ച അധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. പോക്സോ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിയാണ് തന്റെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സൂററ്റ് സ്വദേശിനിയായ യുവതി താൻ ട്യൂഷൻ പഠിപ്പിച്ചിരുന്ന പതിമൂന്നുകാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് പതിമൂന്നുകാരനുമായി നാടുവിടുകയുമായിരുന്നു. പതിമൂന്നുകാരന്റെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപിക ഇപ്പോൾ സൂററ്റിലെ ജയിലിലാണ്.


അറസ്റ്റ് ചെയ്ത ശേഷം പൊലീസ് നടത്തിയ വൈദ്യപരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന് വ്യക്തമായത്. തന്റെ ഗർഭത്തിന് ഉത്തരവാദി പതിമൂന്നുകാരനാണെന്ന് അധ്യാപിക മൊഴി നൽകിയിരുന്നു. ഇതോടെ ഡി,എൻ,എ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസ്. ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്താൻ നീക്കം ഉണ്ടെന്നും യുവതി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.

അഞ്ച് വർഷമായി പതിമൂന്നുകാരന്റെ ട്യൂഷൻ അധ്യാപികയായിരുന്നു ഇരുപത്തിമൂന്നുകാരിയായ യുവതി. ഇതിനിടെയാണ് ബാലനോട് യുവതിക്ക് പ്രണയം തോന്നുന്നത്. ഇതോടെ മറ്റു കുട്ടികളിൽ നിന്നും മാറ്റിയിരുത്തിയാണ് യുവതി ബാലനെ പഠിപ്പിച്ചിരുന്നത്. പ്രത്യേക ശ്രദ്ധ നൽകാനാണ് കുട്ടിയെ തനിച്ച് മറ്റൊരു മുറിയിൽ ഇരുത്തുന്നത് എന്നായിരുന്നു യുവതി മറ്റു കുട്ടികളോടും മാതാപിതാക്കളോടും പറഞ്ഞിരുന്നത്. ഇതിനിടയിൽ ഇരുവരും വിനോദയാത്ര പോകാൻ തീരുമാനിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആറു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും ജയ്പൂരിൽ നിന്നും പിടികൂടിയത്.

ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ യുവതിയാണ് പതിമൂന്നുകാരനുമായി പ്രണയത്തിലാകുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തത്. ഇതിനിടെ കാമാരക്കാരനുമായി ആരുമറിയാതെ വിനോദയാത്ര പോയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി ​ഗർഭിണിയാണെന്ന സ്ഥിരീകരണമുണ്ടായതും.

അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു യുവതി. കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രിൽ 26ന് ട്യൂഷൻ ക്ലാസിൽ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ട്രെയിനിൽ കയറാനായെത്തിയ അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർ​ഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലിൽ താമസിച്ച ശേഷം ഇവിടെ നിന്നും ഡൽഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു. ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ്അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പതിമൂന്നുകാരനിൽ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. തങ്ങൾ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: