ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യമനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനഃപൂർവമല്ലാത്ത നരഹത്യ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിരക്കിൽ യുവതി മരിച്ചതുമായി ബന്ധപെട്ടു ഇന്ന് രാവിലെ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിവസം അല്ലു അർജുനും അണിയറ പ്രവർത്തകരും തീയേറ്ററിൽ എത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിരക്ക് നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും യുവതിയുടെ മരണത്തിൽ നടൻ ഉത്തരവാദിയല്ലെന്നും നടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു

