പത്ത് പശുക്കളെ വാങ്ങുന്നതിന് പണം നല്‍കും; തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്

തൊടുപുഴ: തൊടുപുഴയില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകുമെന്ന് വാഗ്ദാനം ചെയ്തത്. വീട്ടിലെത്തിയാണ് തുക കൈമാറുന്നത്. നേരത്തെ ജയറാം അഞ്ച് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു.

കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.

കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: