Headlines

തലശ്ശേരി ഗവ. കോളേജ്, ഇനി കോടിയേരി സ്മാരക കോളേജ്

കണ്ണൂർ: തലശ്ശേരി ഗവണ്മെൻ്റ് കോളേജിന്‍റെ പേര് കോടിയേരി സ്മാരക കോളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളേജിന്‍റെ പേര് മാറ്റിയത്.
തലശ്ശേരി ഗവണ്മെൻ്റ് കോളേജിന്‍റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവണ്മെൻ്റ് കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കോളേജിന്‍റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.
കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ കത്ത് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: