Headlines

ക്ഷണിച്ചതിനു നന്ദി, യുഡിഎഫ് ഘടക കക്ഷിയായതിനാൽ സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റാലിയിലേക്കു സിപിഎം ക്ഷണിച്ചതിൽ നന്ദിയുണ്ട്. അവർ നല്ല പരിപാടി നടത്തട്ടെ. പലസ്തീൻ വിഷയത്തിൽ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതിൽ കൂടുതൽ കൂടുതൽ സംഘടനകൾ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകൾ കൂടുതൽ ശക്തി സംഭരിച്ച് പലസ്തിനൊപ്പം നിൽക്കുന്നതു ലീഗിനു സന്തോഷമുള്ള കാര്യമാണ്.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാൽ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അർഥത്തിൽ തന്നെയാണ് ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എല്ലാ വിഷയങ്ങളെയും പ്രാദേശിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. പലസ്തീൻ വിഷയം വ്യത്യസ്തമാണ്. കേരളത്തിൽ ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് ലീഗിന് അഭിപ്രായമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നേതൃയോഗം ചേരാതെ നേതാക്കൾ അനൗപചാരികമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: