കാട്ടാക്കട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി . മലയിൻകീഴ് മച്ചേൽ കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷ് (41) നാണ് കാട്ടാക്കട അധിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കി ഇല്ലെങ്കിൽ 13 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം .പിഴത്തുക അതിജീവയായ പെൺകുട്ടിക്ക് നൽകാനും കോടതിവിധി ന ന്യായത്തിൽ വ്യക്തമാക്കി
2013 ലാണ് കേസിനാസ്പദമായ സംഭവം.ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിലേക്കായി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോയി ഗുരുവായൂരിലെത്തിക്കുകയും തുടർന്ന് വാഴിച്ചാൽ മാടശ്ശേരിയിലെ ഒരു വീട് വാടകയ്ക്ക് എടുത്ത് ദിവസങ്ങളോളം
പിഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് മാതാവും ബന്ധുക്കളും മലയിൻകീഴ് പോലീസിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ വാഴിച്ചലിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. അതിജീവത പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡിആർ പ്രമോദ് കോടതിയിൽ ഹാജരായി.അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടർ റിയാസ് രാജ് കാട്ടാക്കട പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത് . പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു.
