കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ വാർഷികാഘോഷം നടന്നു.

ചിറയിൻകീഴ് :കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ പഠനോത്സവവും വാർഷികാഘോഷവും കളിയരങ്ങ് എന്ന പേരിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജിത ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എപ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഐ.പി ശ്രീജ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് .ശ്രീകണ്ഠൻ അവാർഡ് വിതരണം ചെയ്തു. മുൻ പ്രഥമാധ്യാപകർ പരേതരായ നാഗപ്പൻ നായർ , വി കേശവപിള്ള എന്നിവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരങ്ങളും, ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, ആറ്റിങ്ങൽ ബി.ആർ.സി.യിലെ ബി.പി.സി വിനു, ട്രെയിനർ ലീന, കോ-ഓഡിനേറ്റർ മോനിഷ, സ്കൂൾ മാനേജർ പി.സി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു, എസ്.ആർ. ജി കൺവീനർ രഞ്ജുഷ ടി.പി. നന്ദി പറഞ്ഞു. തുടർന്ന് സ്കൂൾ മികവിൻ്റെ ഡിജിറ്റൽ പ്രദർശനവും കുട്ടികളുടെ പഠന മികവ് പ്രകടനവും വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.

പി.ടി.എ പ്രസിഡൻറ് ശ്രീമതി അശ്വതി യുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ആർ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാമികവുകൾക്കുള്ള സമ്മാനദാനം നടന്നു. യോഗത്തിൽ ശ്യാം കൃഷ്ണ എന്നിവർ പങ്കെടുത്തു . എസ്.ഡി. പ്രീത യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: