ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോയ പണം അപഹരിച്ച് അക്രമികൾ. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബീദറിലാണ് സംഭവം. എടിഎമ്മിലേക്ക് പണവുമായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഇത് തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ ഗിരി വെങ്കിടേഷാണ് മരിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ആദ്യമായല്ല സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി എടിഎം കവർച്ചക്കാരുടെ സംഘം പ്രദേശത്തു പിടിമുറുക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
