ലക്‌നോ : നാലുവീതം കൈയും കാലും രണ്ടു തലയുമുള്ള കുഞ്ഞ് പിറന്നു. ഉത്തർപ്രദേശിലെ സീതാപൂറിലാണ് സംഭവം. ജൂലൈ 21നാണ് പൂനം ദേവിയെന്ന യുവതി സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകിയത്.
പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാത്രി പൂനം ദേവി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
നാലുവീതം കൈകാലുകളും രണ്ട് തലയും ഉണ്ടെങ്കിലും കുഞ്ഞിന് ഉടൽ ഒന്നേയുള്ളൂ. കുഞ്ഞ് ആരോഗ്യവാനാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രണ്ടുകാലുക വയറിന്റെ ഭാഗത്ത് അകത്തേക്ക് തിരിഞ്ഞും ഒരു തല മറ്റൊരു തലയുടെ വശത്തായുമായാണ് സ്ഥിതി ചെയ്യുന്നത്. കൈകള് നെഞ്ചിന്റ ഭാഗത്ത് അകത്തേക്ക് തിരിഞ്ഞാണിരിക്കുന്നത്.

