ആറ്റിങ്ങൽ: ബൈക്കിലെത്തിയ യുവാവ് വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം നദിയിൽ ചാടി മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൂവമ്പാറ പാലത്തിലാണ് സംഭവം. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കൊടുവഴനൂരിലാണ് മനോജ്കുമാർ വാടകയ്ക്ക് താമസിക്കുന്നത്.
വാഹനത്തിലെത്തിയ യുവാവ് റോഡിൽ വാഹനം നിർത്തിയ ശേഷം നദിയിലേക്കെടുത്ത് ചാടുകയായിരുന്നു. ആറ്റിങ്ങൽ ഫെയർ ഫോഴ്സ് സ്കൂബാ ടീം എത്തി യുവാവിന്റെ മൃതദേഹം കണ്ടത്തി. യുവാവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
