തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (8),സജിക്കുട്ടന്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരേയും കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടങ്ങിയത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു….

