അരുവിക്കര: കരമനയാറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറിൽ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം.തിരുവനന്തപുരം വട്ടിയൂർകാവ് നെട്ടയം വേറ്റിക്കോണം സ്വദേശിനി പുഷ്പകുമാരി(68) ആണന്ന് പോലീസ് സ്ഥീരികരിച്ചു. പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കിൽപെട്ട് കാണാതായത്. മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

