മൃതദേഹം കുളിപ്പിച്ചപ്പോൾ ശരീരത്തിൽ ചതവിന്റെ പാടുകൾ മകന്റെ പരാതിയിൽ ധനവച്ചപുരം സ്വദേശി സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.

തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുറത്ത് സെമിത്തേരിയിൽ അടക്കം ധനവച്ചപുരം സ്വദേശി സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെലീനാമ്മയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മകൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.



റിട്ട് നഴ്സിങ് അസിസ്റ്റൻ്റായി സെലീനാമ്മയെ എട്ടു ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിയിൽ സഹായത്തിനായി ഇടയ്ക്ക് എത്തുന്ന സ്ത്രീയാണ് സെലീനാമ്മയെ കട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ രാജനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. 75 കാരിയായ സെലീനാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം മണിവിള പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

എന്നാൽ ഇതിന് ശേഷം സെലീനാമ്മയുടെ കഴുത്ത്, കൈ തുടങ്ങി ശരീര ഭാഗങ്ങളിൽ മുറിവും ചതവും കണ്ടതായി മൃതദേഹം കുളിപ്പിച്ച സ്ത്രീകളുടെ മകനോട് പറഞ്ഞു. ഇതോടെയാണ് മകൻ വീടിനുള്ളിൽ അലമാരയും സെലീനാമ്മയുടെ ബാഗും പരിശോധിച്ചപ്പോൾ അഞ്ചു പവൻ്റെ മാല നഷ്ടമായതായി കണ്ടെത്തി. തുടർന്ന് മരണത്തിൽ ദുരുഹതയുണ്ടെന്ന് പാറശ്ശാല പൊലീസിന് പരാതി നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: