തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.
തൃശൂർ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടിൽ ട്രൈസി വർഗീസ് (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുർവേദ ഡോക്‌ടറാണ് മരിച്ച ട്രൈസി.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ഇവർ കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
