കോട്ടയം: വാകത്താനം പാണ്ടൻ ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. കാർ ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് (57) ഗുരുതരമായി പരിക്കേറ്റു.
യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്ത് എടുത്തത്. സാബു കാറിൽ തനിച്ച് ആയിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് സാബു.
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ
