എമ്പുരാൻ വിവാദങ്ങൾക്കിടെ സിനിമ കാണാൻ മുഖ്യമന്ത്രിയും കുടുംബവുമെത്തി.

തിരുവനന്തപുരം: എമ്പുരാൻ വിവാദങ്ങൾക്കിടെ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമയിലെത്തിയത്. ചിത്രം വലിയ വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയതെന്നതാണ് ശ്രദ്ധേയം.
മാർച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ‘എമ്പുരാൻ’ സിനിമയ്‌ക്കെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നത്. പല ബിജെപി പ്രവർത്തകരും സിനിമയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെൻസർ ചെയ്‌തപ്പോൾ ഉള്ളടക്കം ശ്രദ്ധിക്കുന്നതിൽ ആർഎസ്എസ് നോമിനികളായവർക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങളും മ്യൂട്ട് ചെയ്തിരിക്കും എമ്പുരാൻ ഇനി പ്രദർശിപ്പിക്കുക. വീണ്ടും സെൻസർ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിൻ്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: