Headlines

കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമ്മ കുഞ്ഞിനെയുമെടുത്തു കിണറ്റിൽ ചാടി ചികിത്സയിൽ ഇരുന്ന കുഞ്ഞു മരിച്ചു.

പാലക്കാട്: പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലിരുന്ന രണ്ടര വയസുകാരനായ മകൻ മരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയതായാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരുന്ന കാശി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിൻ്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്.

ഉടനെ ഫയർഫോഴ്സിനെയും നാട്ടുകൽ പൊലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ മരണമടയുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: