Headlines

ജനങ്ങളെ ആശങ്കയിലാക്കി; നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി

ബ്യൂണസ് ഐറിസ്: അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളില്‍നിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂര്‍ണമായും ചുവപ്പു നിറമാകാന്‍ കാരണമെന്നു പരിസരവാസികള്‍ പറഞ്ഞു.

കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകള്‍ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അര്‍ജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: