മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായിതുടരുന്നു

മലയാറ്റൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായി. ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ഇപ്പോൾ ആനയെന്നാണ് വിലയിരുത്തൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു.


രണ്ടുവർഷം അരികൊമ്പൻ ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്നതിനിടയിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.

തുടർന്ന് അരുൺ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടത്. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: