നെടുമ്പാശേരി (കൊച്ചി): ബാങ്കോക്കിൽ നിന്നു വിമാന മാർഗം കേരളത്തിലേക്കു കൊണ്ടുവന്ന ആമകളെയും ഒരു മുയലിനെയും കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി എത്തിയ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി കാർത്തിക്കിനെ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോഴാണ് ഇവയെ കണ്ടത്. പ്രത്യേകം കൂടുകളിലാക്കി ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
