Headlines

ഒറിജിനൽ ആണെന്നു വിശ്വസിക്കാൻ കഴിയില്ല യുവതിയുടെ നൃത്തം കണ്ടു അമ്പരന്ന് സൈബർ ലോകം

സൈബർ ലോകത്ത് എല്ലാ ദിവസവും നിരവധി വീഡിയോകളാണ് ഷെയർ ചെയ്യപ്പെടുന്നത്. ചില വീഡിയോകൾ വാസ്തവമാണോ എന്ന സംശയം ഉണർത്തുന്നവയാണ്. യഥാർത്ഥ വീഡിയോകൾ കൂടാതെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വീഡിയോകളും സൈബറിടങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, കണ്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഒരു വീഡിയോയാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.


അൻറാർട്ടിക്കയിൽ കപ്പലിൻ്റെ മുനമ്പിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന ദൃശ്യം. ബാലെ നർത്തകിയും കൊറിയോഗ്രാഫറും ആയ വിക്ടോറിയ ഡോബർവില്ലെ ആണ് കപ്പലിൻ്റെ മുനമ്പിൽ നിന്നും നൃത്തം ചെയ്യുന്നത്. loopsider എന്ന ഇൻസ്റ്റാളേഷൻ യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആരും കയറിനിൽക്കാൻ ഭയക്കുന്നിടത്ത് ഭയലേശമന്യേ ഒരു യുവതി നൃത്തം ചെയ്യുന്നത് കണ്ടതോടെ ഇത് യഥാർത്ഥമല്ലെന്ന വാദം ഉയർന്നു.

വീഡിയോ ഒറിജിനൽ അല്ല എന്ന ചർച്ച മുറുകിയത്തോടെ വിക്ടോറിയ ഡോബർവില്ല തന്നെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. വിക്ടോറിയയും ഭർത്താവ് മാത്യു ഫോർഗറ്റും പറയുന്നത് ഇത് ഒറിജിനൽ ആണ് എന്നാണ്. പിന്നീട് അത് എങ്ങനെ എടുത്തു എന്ന് കാണിക്കുന്ന വീഡിയോയും ഇവർ ഷെയർ ചെയ്തിട്ടുണ്ട്.

വീഡിയോ ആളുകളെ അതിശയിപ്പിച്ചതിനു കുറ്റം പറയാൻ ഇല്ല എന്ന് അത് കാണുമ്പോൾ തന്നെ മനസിലാവും. വീഡിയോയിൽ കാണുന്നത് ഒരു കപ്പലിൻ്റെ മുനമ്പിൽ നിന്ന് നൃത്തം ചെയ്യുന്ന വിക്ടോറിയയെ ആണ്. തണുത്തുറഞ്ഞ അന്തരീക്ഷത്തിലാണ് കപ്പലിൽ വിക്ടോറിയയുടെ മാന്ത്രികമായ ചലനങ്ങൾ. ആരെയും അതിശയിപ്പിക്കുന്നതാണ് ഈ കലാകാരിയുടെ ചലനങ്ങൾ. നിരവധി പേർ വീഡിയോ കണ്ടതും കമൻ്റുകൾ നൽകിയതും. ഇത് ഒറിജിനൽ ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ എന്ന് കമൻ്റ് നൽകിയവർ ഒരുപാടാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: