മലപ്പുറം:വാഴയൂരിനടുത്ത് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി സ്വദേശി ജൗഹർ (39)ജൗഹറിൻ്റെ സഹോദരൻ്റെ മകൻ നബ്സാൻ (15)എന്നിവരാണ് മുങ്ങി മരിച്ചത്.കക്ക വാരാൻ പുഴയിൽ ഇറങ്ങിയ രണ്ട് പേരെയും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
