നിയമസഭയിൽ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം



തിരുവനന്തപുരം: കേരളാ നിയമസഭയിൽ ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണ്ണർക്കെതിരെ ഭരണപക്ഷം കടുപ്പിക്കും. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാറിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിൻ്റെ തുടക്കം. ഒന്നര മിനുട്ടിലെ പ്രസംഗ വിവാദം പിന്നിട്ട് ഗവർണ്ണറുടെ രണ്ട് മണിക്കൂർ നിലമേൽ പ്രതിഷേധവും കഴിഞ്ഞ് സിആർപിഎഫിൻ്റെ വരവ് വരെയെത്തിയ നാടകീയ സംഭവങ്ങൾക്ക് കഴിഞ്ഞ ദിവസം കേരളം സാക്ഷിയായി. അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച നടക്കുന്നത്. സർക്കാറിന്റെ നയം പറഞ്ഞ ഗവർണ്ണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്. പക്ഷേ, അത് എത്രത്തോളം സംഘർഷഭരിതമാകുമെന്ന് കണ്ടറിയണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: