സംസ്ഥാനത്തെ നിയമസഭ നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024 ന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ നിയമസഭാ നിയോജക മണ്ഡലങ്ങളിലേയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും ബി.എൽ. ഒ. മാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും.

കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ 9 വരെ സമർപ്പിക്കാം.

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണിത്.

വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരവുമുണ്ട്.

ceo.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഫോട്ടോ ഇല്ലാത്ത കരട് വോട്ടർ പട്ടിക പോളിംഗ് സ്റ്റേഷൻ തിരിച്ച് ഡൗൺലോഡ് ചെയ്യാം.

കരട് പട്ടികയിൽ പേരുണ്ടോയെന്ന് electoralsearch.eci.gov.in. എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷ സമർപ്പിക്കാം.

അവസാന പട്ടിക 2024 ജനുവരി 5 ന് പുറത്തിറങ്ങും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: