Headlines

കരട് വോട്ടർപട്ടിക 29ന് പ്രസിദ്ധീകരിക്കും;അന്തിമ പട്ടിക ജനുവരി 6ന്



തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം.ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേർത്താണു കരട് പട്ടിക തയാറാക്കുന്നത്. ഇതിന്മേലുള്ള ആക്ഷേപങ്ങളിൽ ഡിസംബർ 24നകം തീരുമാനമെടുക്കും. കേരളത്തിൽ ഇനിമുതൽ ഇലക്ടറൽ രജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാർക്കു പകരം ഡപ്യൂട്ടി കലക്ടർമാർക്കു ചുമതല നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു തീരുമാനം.ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപുവരെ പട്ടികയിൽ പേരു ചേർക്കാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: