Headlines

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി. ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓണകിറ്റ് വിതരണം നിർത്തിവെക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. കിറ്റ് വിതരണം തടയുന്നത് ഓണത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ കുറിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: