തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ചിറക്കൽ ഗണേശനെന്ന ആന ഇടഞ്ഞു. രണ്ട് പേർക്ക് കുത്തേറ്റു കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്.
ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.
